Mob. Num.

+(965) 97840957

Test

*കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് വാർഷിക സമ്മേളനം സമാപിച്ചു. കുവൈറ്റ് സിറ്റി: – കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വാർഷിക സമ്മേളനം പ്രസിഡൻ്റ് സലിംരാജിൻ്റെ അദ്ധ്യക്ഷതയിൽ കൂടി സംഘടന സെക്രട്ടറി ജയൻ സദാശിവൻ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. മീഡിയാ സെക്രട്ടറി പ്രമീൾ പ്രഭാകരൻ കഴിഞ്ഞ കാലങ്ങളിൽ മരണമടഞ്ഞ സമാജം അംഗങ്ങളുടെയും ബന്ധുക്കളുടെ മത-രാഷ്ട്ര നേതാക്കളുടെയും സൈനികരുടെയും വിയോഗത്തിൽ അനുശോചന പ്രമേയമവതരിപ്പിച്ചു.ജനറൽ സെക്രട്ടറി അലക്സ് മാത്യൂ കഴിഞ്ഞ പ്രവർത്തന വർഷത്തെ സംഘടന റിപ്പോർട്ടും ട്രഷറർ തമ്പി ലൂക്കോസ് സാമ്പത്തിക റിപ്പോർട്ടും ഓഡിറ്റർ ലാജി ജേക്കബ്ബ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.വിവിധ യൂണിറ്റ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.സംഘടന നിയമാവലിയുടെ ഭേദഗതി ലാജി ജേക്കബ്ബും.പുതിയതായി തുടങ്ങുന്ന “കുടുംബ ക്ഷേമ നിധി”യുടെ നിയമാവലി രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കരയും അവതരിപ്പിച്ചു പാസാക്കി. പുതിയ വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് പ്രസീഡിയമായി ജേക്കബ്ബ് ചണ്ണപ്പെട്ട, ലാജി ജേക്കബ്ബ്, ജോയ് ജോൺ തുരുത്തിക്കര എന്നിവർ പ്രവർത്തിച്ചു. ജേക്കബ്ബ് ചണ്ണപ്പെട്ട സമ്മേളനത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു ഷാജി സാമുവൽ, ലാജി എബ്രഹാം, രാജി സുജിത് റെജി മത്തായി, വർഗ്ഗീസ് വൈദ്യൻ, സലിൽ വർമ്മ ‘ഡോ: സുബു തോമസ് എന്നിവർ സമ്മേളന നടത്തിപ്പിന് നേതൃത്വം നൽകി.*

Need Help?