Mob. Num.

+(965) 97840957

മംഗഫ്: KJPS മംഗഫ് യൂണിറ്റ് വാർഷിക പൊതുയോഗവും – കുടുംബ സംഗമവും – പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും 26-01-2024 വെള്ളിയാഴ്ച വൈകിട്ട് 7:00 മണിക്ക് FOKE ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 

യൂണിറ്റ് കൺവീനർ അബ്ദുൽ വാഹിദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ പ്രസിഡൻറ് അലക്സ് മാത്യു ഉദ്ഘാടനം നിർവഹിച്ചു.

   യൂണിറ്റ് ജോയിൻ കൺവീനർ ശശികർത്താ സ്വാഗതം ആശംസിക്കുകയും തുടർന്ന് ജോയിൻ കൺവീനർ സജി പിള്ള യൂണിറ്റിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. അതിനുശേഷം കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ സംഘടനാ സെക്രട്ടറി ശ്രീ ലിവിൻ വർഗീസിന്റെ നേതൃത്വത്തിൽ 2024 25 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി.

   നൈസാം റാവുത്തർ യൂണിറ്റ് കൺവീനർ, സജികുമാർ പിള്ള,, റെജി കുഞ്ഞുകുഞ്ഞു എന്നിവർ ജോയിൻറ് കൺവീനർമാരായും മറ്റ് എട്ട് എക്സികൂട്ടിവ് അംഗങ്ങളും ചേർന്ന പുതിയ ഭരണ സമിതി നിലവിൽ വന്നു.

  തുടർന്ന് ജനറൽ സെക്രട്ടറി ശ്രീ ബിനിൽ TD കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും വിലയിരുത്തുകയും, തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

വൈസ് പ്രസിഡൻറ് അനിൽകുമാർ, വനിതാ വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ, സെക്രട്ടറിമാരായ ബൈജു മിഥുനം, റെജി മത്തായി, അബ്ബാസിയ യൂണിറ്റ് കൺവീനർ ഷാജി സാമുവൽ, മഹബുള്ള യൂണിറ്റ് കൺവീനർ വർഗീസ് എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ അർപ്പിക്കുകയും, തുടർന്ന് യൂണിറ്റ് കൺവീനർ നൈസാം റാവുത്തർ നന്ദി രേഖപ്പെടുത്തി.

Need Help?