എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കൊല്ലം ജില്ലാ പ്രവാസി സമാജം സ്വീകരണം നൽകി. കുവൈറ്റ് സിറ്റി:- ഹസ്ര സന്ദർശനാർത്ഥം കുവൈറ്റിലെത്തിയ കൊല്ലം പാർലമെന്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി യെ കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ സന്ദർശിച്ചു സ്വീകരണം നൽകി. തീരദേശത്തെ കരിമണൽ ഖനന മൂൾപ്പെടെ വിവിധ വിഷയങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. സംഘത്തിൽ അലക്സ് മാത്യൂ, ബിനിൽ റ്റി, ഡി. തമ്പി ലൂക്കോസ്, ജോയ് ജോൺ തുരുത്തിക്കര, ജേക്കബ്ബ് ചണ്ണപ്പെട്ട, സലിം രാജ്, പ്രമീൾ പ്രഭാകരൻ, ഷാഹിദ് ലബ്ബ,റെജി മത്തായി എന്നിവർ സംബന്ധിച്ചു.
[arm_membership_card id="4"]