Mob. Num.

+(965) 97840957

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഓണം – ഈദ് സംഗമം പോസ്റ്റർ പ്രകാശനം ചെയ്തു, കുവൈറ്റ് സിറ്റി:- കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ അധിവസിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് മലയാളികളുടെ ദേശീയോത്സവമായ ഓണവും സമർപ്പണത്തിന്റെ ആഘോഷമായ ഈദ് ആഘോഷവും സ്പെതംബർ 16 ന് വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ അബ്ബാസിയ ആർട്ട്സ് സർക്കിൾ ഹാളിൽ വെച്ചു സംഘടിപ്പിക്കപ്പെടുന്നു. ഈ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ബദർ അൽ സാമാ മെഡിക്കൽ സെന്റെർ ഹാളിൽ വെച്ചു പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ ബദർ അൽ സാമാ ഇൻഷൂറൻസ് മാനേജർ തസീർ അമീൻ പ്രോഗ്രാം ആക്ടിങ് കൺവീനർ അബ്ദുൽ വാഹിദിന് നൽകി നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം ആശംസിച്ചു. ബദർ സാമാ മാർക്കറ്റിംഗ് പ്രതിനിധികളായ രഹജൻ കെ.കെ., ഷെറിൻ ഡേവിഡ്, പ്രേമാ പെരേരാ സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി , സിബി ജോസഫ്, ബൈജു മിഥുനം, ടിറ്റോ ജോർജ് , സംഗീത്, ജയ ബാബു,എന്നിവർ പങ്കെടുത്തു ട്രഷറർ തമ്പി ലൂക്കോസ് നന്ദിപറഞ്ഞു. 

See less

Need Help?